പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂര്‍ നഗരം സുരക്ഷാ വലയത്തില്‍

ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.

ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്ന് തേക്കിൻകാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍.

ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ നായ്ക്കനാല്‍ വരെയാണു സ്വരാജ് റൗണ്ടില്‍ റോഡ് ഷോ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് മഹിളാ സമ്മേളനം. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.

ചില മത നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാല്‍ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.

തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, നടി ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group