ക്രൈസ്തവർക്കെതിരായ ആക്രമണത്തെക്കുറിച്ച് പാർലമെന്റിൽ ശബ്ദമുയർത്തി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ കഹ്ർഗെ..

ന്യൂഡൽഹി: രാജ്യത്ത് അനുദിനം വർദ്ധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ കഹ്ർഗെ.ക്രൈസ്തവർ രാജ്യത്തിന് നൽകിയ സംഭാവനകൾ മനപ്പൂർവം വിസ്മരിക്കുകയാണ് ഈ ഗവൺമെന്റ് എന്നും, ഗവൺമെന്റ് അധികാരത്തി ലേറുമ്പോൾ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാവരുടെയും വികസനം ലക്ഷ്യമാക്കി കൊണ്ട് അധികാരത്തിലേറിയ മോദി സർക്കാർ ഒരു വിഭാഗത്തെ മാത്രം ഇങ്ങനെ ആക്രമിക്കുന്നത് നോക്കിനിൽക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.ക്രൈസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവർ തന്നെ അവരുടെ പള്ളികൾ പൊളിക്കുവാൻ ആളുകളെ വിടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അടിയന്തര പ്രാധാന്യംനൽകി ഈ വിഷയം കൈകാര്യം ചെയ്യണമെന്നും ക്രൈസ്തവർക്ക് രാജ്യത്ത് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group