ലഹോർ : മതനിന്ദ ആരോപണത്തെ തുടർന്ന് അറസ്റ്റിലായ രണ്ട് ക്രൈസ്തവ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് ലാഹോറിലെ ഹൈക്കോടതി. മതനിന്ദാപരമായ കാര്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു എന്ന പരാതിയെ തുടർന്ന് 2011 മുതൽ ജയിലിൽ കഴിയുകയായിരുന്നു ഈ സഹോദരങ്ങൾ.ഇസ്ലാം വിശ്വാസിയാണ് പരാതി നൽകിയിരിക്കുന്നത് .2018 ഡിസംബറിലാണ് ഈ സഹോദരന്മാർ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. ഇവരുടെ വധശിക്ഷ ശരിവച്ചു കൊണ്ടുള്ള അപ്പീൽ വിധി കഴിഞ്ഞ ദിവസമാണ് ലാഹോർ കോടതി പുറപ്പെടുവിച്ചത്.
പുതിയ വെബ്സൈറ്റ് ഉണ്ടാക്കി മതനിന്ദാപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ, ഈ വെബ്സൈറ്റ് നിർമ്മിച്ചത് ആരാണ് എന്നതിന് തെളിവുകളൊന്നും നിലവിലില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group