ആയിരം കുടുംബങ്ങൾക്ക് ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ച പാലാ ഹോം പ്രോജക്ടിന് അഞ്ച് വയസ്.മുട്ടുചിറ ഫൊറോന ഇടവകയിൽ ബേസ് റൂഹാ പദ്ധതിയോട് സഹകരിച്ച് പാലാ ഹോം പ്രോജക്ടിലെ ആയിരാമത്തെ വീടിന്റെ താക്കോൽ ദാനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് നിർവഹിച്ചു.
പാലാ രൂപത നടപ്പിലാക്കുന്ന പാലാ ഹോം പ്രോജക്ട് രാഷ്ട്ര നിർമിതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.വിവിധ മതസ്ഥർക്ക് പദ്ധതിയുടെ സേവനം സാധ്യമാക്കുമ്പോൾ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള വലിയ ചുമതലയാണ് നിർവഹിക്കപ്പെടുന്നത്.കൂടാതെ ഈ പ്രവർത്തനങ്ങളിൽ രൂപതയിലെ 171 ഇടവകകളും വൈദികരും സന്യസ്തഭവനങ്ങളും സംഘടനകളും സുമനസുകളും വിശ്വാസികളും വലിയ പിന്തുണ നൽകിയതിനാലാണ് ആയിരം കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനം സമ്മാനിക്കാനായതെന്നും ബിഷപ് കൂട്ടിച്ചേർത്തു.
2018 ഡിസംബർ 19 ന് പാലാ രൂപതാ ബൈബിൾ കൺവെൻഷനിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 350 ഭൂരഹിതർക്ക് സ്ഥലം കണ്ടെത്തി വാസയോഗ്യമായ വീട് സമ്മാനിച്ചുവെന്നത് ആയിരമെന്ന കണക്കിനുമപ്പുറമുള്ള രൂപതയുടെ മാനുഷിക മുഖത്തിന്റെയും സേവനതൽപരതയുടെയും വ്യക്തമായ സാക്ഷ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group