നൈജീരിയയിൽ പള്ളിക്ക് നേരെ വീണ്ടും ആക്രമണം ഒരു പുരോഹിതൻ അടക്കം ആറു മിഷണറിമാർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെൻയു സ്റ്റേറ്റിലെ സെന്റ്.പോൾ കത്തോലിക്കാ ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കത്തോലിക്കാ പുരോഹിതനടക്കം ആറ് മിഷണറിമാരെ ആയുധധാരികൾ കൊലപ്പെടുത്തി. സെന്റ് പോൾ ഇടവകയിലെ ഫാ.ഫെർഡിനാൻഡ് ഫാനെൻ എൻഗുഗൻ അടക്കം ആറ് മിഷണറി മാരായ വിശ്വാസികളാണ് ഇന്നലെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇടവകയിൽ നിന്ന് പുരോഹിതന്റെയടക്കം ആറു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.നൈജീരിയയിൽ ക്രൈസ്തവർക്കെതിരായആക്രമണം വർദ്ധിച്ചു വരികയാണെന്നും ഗവൺമെന്റ് ഇക്കാര്യത്തിൽ നിഷ്ക്രിയത്വം പാലിക്കുന്നത് ക്രൈസ്തവരുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നും നൈജീരിയൻ ബിഷപ്പ് അഭിപ്രായപ്പെട്ടു . ഭരണകൂടം എത്രയും വേഗം ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷമായ ക്രൈസ്തവർ വേട്ടയാടപ്പെടുന്നത് തടയുവാൻതക്ക നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group