പാവപ്പെട്ടവരുടെ ഡോക്ടർ’ ! ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: വെനിസ്വേലൻ ജനതയുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച, ഈയിടെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയ ‘പാവങ്ങളുടെ ഡോക്ടർ’ ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ. കാരക്കാസിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും മെറിഡാ ആർച്ച്ബിഷപ്പുമായ കർദിനാൾ ബൽത്താസർ പൊറാസ് വത്തിക്കാനിൽ നേരിട്ടെത്തിയാണ് തിരുശേഷിപ്പ് അടക്കംചെയ്ത പേടകം പാപ്പയ്ക്ക് കൈമാറിയത്.ജീവിച്ചിരിക്കുമ്പോൾതന്നെ ‘വിശുദ്ധൻ’ എന്ന വിശേഷണത്തിന് അർഹനായ ഡോ. ഹൊസെയെ കഴിഞ്ഞ ഏപ്രിൽ 30നാണ് തിരുസഭ വാഴത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ട്രുജില്ലോ സംസ്ഥാനത്തെ ഇസ്‌നോറ്റു പട്ടണത്തിൽ 1864 ഒക്ടോബർ 26നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തിരക്കുകൾക്കിടയിലും പാവപ്പെട്ടവരോട് പ്രത്യേക കരുതൽ ഉണ്ടായിരുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ കഴിവില്ലാത്തവരെ വീട്ടിൽപോയി ചികിത്സിക്കുമായിരുന്നു.കാർ അപകടത്തിൽ 1919 ജൂൺ 29ന് മരണപ്പെടുമ്പോൾ 55 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group