മാന്നാനം ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം…

ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് തുടക്കം.

ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയെത്തുടർന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 4.00ന് ആരംഭിക്കുന്ന കൺവെൻഷൻ പരിപാടികൾ രാത്രി 9.00ന് സമാപിക്കും.

കൺവെൻഷൻ ദിവസങ്ങളിൽ മാന്നാനത്തു നിന്ന് അതിരമ്പുഴ – ഏറ്റുമാനൂർ, മെഡിക്കൽ കോളജ് – കോട്ടയം, കുടമാളൂർ – കോട്ടയം, കൈപ്പുഴ – നീണ്ടൂർ – കല്ലറ, വില്ലൂന്നി – കരിപൂത്തട്ട്, അമ്മഞ്ചേരി – കാരിത്താസ് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷന് ഒരുക്കമായി ആശ്രമ ദേവാലയത്തിൽ തിങ്കളാഴ്ച ആരംഭിച്ച അഖണ്ഡ ബൈബിൾ പാരായണം ഇന്നലെ സമാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group