വത്തിക്കാന്റെ ശിക്ഷാനിയമ-നീതിന്യായ സംവിധാനത്തിൽ ഭേദഗതി വരുത്തി മാർപാപ്പ

വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും ഭേദഗതി വരുത്തി ഫ്രാൻസിസ് മാർപാപ്പാ.

ഭേദഗതികൾ അടങ്ങിയ സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊയാണ്” ഭേദഗതി ചെയ്തത്.

വത്തിക്കാനിൽ, നീതി നിർവ്വഹണ കാര്യങ്ങളിൽ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന ആവശ്യകതകളുടെ വെളിച്ചത്തിലാണ് ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് പാപ്പാ മോത്തു പ്രോപ്രിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീതിപാലന സംവിധാനങ്ങൾ ലളിതമാക്കുക, നീതിപരിപാലനം ഉറപ്പുവരുത്തുക, നീതിനിർവ്വഹണ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തനക്ഷമാക്കുക തുടങ്ങിയവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group