കർദ്ദിനാൾ കെൽവിൻ ഫെലിക്സിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാപ്പാ

കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ ഖേദം രേഖപ്പെടുത്തി.

യുവജനശിക്ഷണം, കരീബിയൻ നാടുകളിലുടനീളം സഭയുടെ വളർച്ച എന്നിവയക്ക് കർദ്ദിനാൾ കെൽവിൻ ഫെലിക്സ് ഏകിയ സംഭാവനകൾ, അദ്ദേഹം കാനോൻ നിയമാനുസാരം വിരമിക്കുന്നതു വരെ ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന, സെയിൻറ് ലൂസിയായിലെ കാസ്ട്രീസ് അതിരൂപതാദ്ധ്യക്ഷൻ ഗബ്രിയേൽ മൽസയിറിനയച്ച അനുശോചന സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു.

കരീബിയൻ ദ്വീപായ ദൊമിനിക്കയുടെ തലസ്ഥാനമായ റൊസേവു നഗരത്തിൽ 1933 ഫെബ്രുവരി 15 -നാണ് കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് ജനിച്ചത്. 1856 ഏപ്രിൽ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പ്രഥമ കത്തോലിക്കാ വൈദികനായിരുന്ന കെൽവിൻ ഫെലിക്സ് 1981 ഒക്ടോബർ 5-ന് മെത്രാനായി അഭിഷിക്തനാകുകയും 2014 ഫെബ്രുവരി 22-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group