പെക്റ്ററൽ ക്രോസ് സംഭാവന ചെയ്ത് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പാ ക്രൂസിഫിക്സ് മ്യൂസിയത്തിലേക്ക് പെക്റ്ററൽ ക്രോസ് സംഭാവന ചെയ്യുന്നു. കാൽറ്റഗിറോണിലെ ഇന്റർനാഷണൽ ക്രൂസിഫിക്സ് മ്യൂസിയത്തിലേക്കാണ് ഒരു പെക്റ്ററൽ കുരിശ് മാർപാപ്പാ സംഭാവന ചെയ്തത്. ഇതിനോടനുബന്ധമായി മാർപാപ്പ എഴുതിയ കത്തിൽ വിശ്വസ്തരോടും തീർഥാകരോടും ക്രിസ്തുവിനോട് കൂടുതൽ തീവ്രമായി അനുരഞ്ജനപ്പെടാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വർഷം സെപ്റ്റംബർ 14-നാണ് മ്യൂസിയം തുറന്നത്. കാൽറ്റഗിറോൺ ബിഷപ്പ്  കലോജെറോ പെറി, മാർപാപ്പ സംഭാവന ചെയ്ത കുരിശ് മ്യൂസിയത്തിലേക്ക് സമ്മാനിക്കും. ആദ്യ വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരിക്കും ബിഷപ്പ് പെറി മ്യൂസിയത്തിന്റെ സ്ഥാപകനായ ഫാദർ എൻസോ മംഗോനോയ്ക്ക് പെക്റ്ററൽ ക്രോസ് സമ്മാനിക്കും. യേശു ക്രിസ്തുവിനോടും കുരിശ്ശിനോടും ബന്ധപ്പെട്ടിരിക്കുന്ന കലാസൃഷ്ടികളും മറ്റ് സ്മാരകങ്ങളും സംഭാവന ചെയ്യാൻ ബിഷപ്പ്  മംഗോനോ വിശ്വാസികളോടും  കലാകാരൻമ്മാരോടും അഭ്യർഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group