വിസ്കോൺസിനിൽ നടന്ന അപകടത്തിൽപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി :നവംബർ 21-ന് വടക്കേ അമേരിക്കൻ സംസ്ഥാനമായ വിസ്‌കോൺസിനിലെ വൗകേഷാ നഗരത്തിൽ , നടന്ന ക്രിസ്തുമസ് റാലിക്കിടെ കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്ക് വേണ്ടിയും പരിക്കേറ്റവർക്ക് വേണ്ടിയും പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.

മിൽവാക്കീ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെറോം എഡ്വേർഡ് ലിസ്റ്റെസ്ക്കിക്കയച്ച ടെലിഗ്രാം സന്ദേശത്തിലാണ് ഈ ദാരുണസംഭവത്തിൽപ്പെട്ട എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ തന്റെ ആത്മീയസാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നു വെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ (Cardinal Pietro Parolin) അറിയിച്ചത്. മരണമടഞ്ഞവരുടെ ആത്മാക്കളെ പാപ്പാ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ കാരുണ്യത്തിന് ഭരമേല്പിക്കുന്നുവെന്നും സംഭവത്തിൽ പരിക്കേറ്റവർക്കും ദുഃഖിതരായവർക്കും വേണ്ടി രോഗശാന്തിയുടെയും ആശ്വാസത്തിന്റെയും ദൈവിക ദാനങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അറിയിച്ചു.

“അക്രമത്തെ ജയിക്കുകയും തിന്മയെ നന്മകൊണ്ട് കീഴടക്കുകയും ചെയ്യുന്ന ആത്മീയ ശക്തി എല്ലാവർക്കും നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കുന്നതിൽ ഫ്രാൻസിസ് പാപ്പായും നിങ്ങളോടൊപ്പം ചേരുന്നു” എന്ന് പൗലോശ്ലീഹാ റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പന്ത്രണ്ടാം അധ്യായം ഇരുപത്തൊന്നാം വാക്യവുമായി ബന്ധപ്പെടുത്തി എഴുതിയ സന്ദേശത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group