റോമാക്കെതിരെ വിജയം വരിച്ച ഇറ്റാലിയൻ സോക്കർ ടീമിനെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ

രാജ്യത്തിന്റെ ആനുവൽ കപ്പ് കോമ്പറ്റീഷനിൽ റോമൻ ടീമിനെ പുറത്താക്കിയ ഇറ്റാലിയൻ സോക്കർ ടീമിലെ കളിക്കാരെ ഫ്രാൻസിസ് പാപ്പ നേരിൽകണ്ട് അഭിനന്ദിച്ചു.       ആദ്യം തന്നെ കളിയിൽ മികവ് പുലർത്തിയതിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ജനുവരി 20 ന് പരിശുദ്ധ പിതാവ് സംസാരിച്ചിരുന്നു. ലാ സ്പെൻസിയ ടൗൺ അടിസ്ഥാനമാക്കിയുള്ള സ്പെൻസിയ കാൽസ്യോ സോക്കർ ക്ലബ് ഇറ്റാലിയൻ ലീഗിനോട് ചേർന്ന് മത്സരിക്കുന്നത് ഇതാദ്യമായാണ്. റോമക്കെതിരെ 4-2 എന്ന നിലയിൽ വിജയം വരിച്ചതിൽ സന്തോഷമുണ്ടെന്നും തുടർന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.    സ്പോർട്സ് ഒരു അത്ഭുതമാണെന്നും എല്ലാവരുടെയും ഉള്ളിലെ മികച്ചതിനെ പുറത്തുകൊണ്ടുവരാൻ സ്പോർട്സിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ യുവജനങ്ങൾക്ക് സ്പോർട്സിനോടുള്ള താൽപര്യം പ്രോത്സാഹനം അർഹിക്കുന്നതാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർക്കുന്നു. അർജന്റീനയിലെ സാൻ ലോറെൻസോ ഡെ അമാൽഗ്രോ ടീമിന്റെ കടുത്ത ആരാധകനായ പരിശുദ്ധ പിതാവ് പ്രശസ്തിയാർജ്ജിച്ച ഒരു സോക്കർ ആരാധകൻ കൂടിയാണ്. ഇക്കാരണത്താൽ തന്നെ പല കോൺഫറൻസുകളിലും കായിക മേഖലയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ വളരെ താല്പര്യത്തോടു കൂടിയാണ് പരാമർശിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group