വിശ്വാസജീവിതയാത്രയിൽ മുന്നോട്ട് പോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

വിശ്വാസയാത്രയിൽ എപ്പോഴും മുന്നോട്ടു യാത്ര ചെയ്യാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് മാർപാപ്പാ.

മെത്രാന്മാരുടെ സിനഡ് അതിന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്നതിനിടെ, യുവജങ്ങൾക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് വിശ്വാസജീവിതത്തിൽ മുന്നോട്ടുപോകാതെ നിശ്ചലരായിപ്പോകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

നടക്കുകയെന്നത് ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ പാപ്പാ, ഒരു യുവാവ് അവന്റെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തുടരുന്നിടത്തോളം നാൾ എല്ലാം നന്നായി പോകുമെന്ന് ഉദ്‌ബോധിപ്പിച്ചു. വിശ്വാസജീവിതത്തെ ജലവുമായി താരതമ്യപ്പെടുത്തിയാണ് പാപ്പാ സംസാരിച്ചത്. ഒഴുകുന്ന ജലം നല്ലതായിരിക്കും, എന്നാൽ നിശ്ചലമായി കെട്ടിക്കിടക്കുന്ന ജലം മോശമായിത്തീരുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കെട്ടിക്കിടക്കുന്ന ജലത്തിൽ പല ജീവികളും, കീടങ്ങളും ഉണ്ടായിരിക്കുമെന്നും, അതുപോലെ വിശ്വാസജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണമില്ലാത്ത യുവജനങ്ങളുടെ ജീവിതം ഏറെപ്പെട്ടെന്ന് കളങ്കപ്പെട്ടേക്കാമെന്നും പാപ്പാ പറഞ്ഞു. ഇതൊഴിവാക്കാനായി നിരന്തരം മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ, ഈ യാത്ര ധൈര്യത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m