കൂദാശ, വിശ്വാസം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിന് ശേഷം ഡിക്കാസ്റ്ററി അംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വിശ്വാസത്തെക്കുറിച്ചും ധാർമ്മീകതയെക്കുറിച്ചുമുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ വിശ്വാസ പാരമ്പര്യത്തിലും അതേ സമയം പുതുതായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ആഴമാർന്ന ബുദ്ധിയോടെ അന്വേഷണങ്ങൾ നടത്തണമെന്നും,
മാർ പാപ്പായെയും മെത്രാന്മാരെയും ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കാൻ സഹായിക്കുക തുടങ്ങിയവയാണ് വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ ഉത്തരവാദിത്വം എന്ന് പറഞ്ഞ പാപ്പാ അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തെ ഇവാഞ്ചലിയൂം ഉദ്ധരിച്ചു കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group