നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളുമാ യി ചർച്ച നടത്താൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ.

ഇന്ന് നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടയിലായിരിക്കും ഉഭയകക്ഷി ചർച്ചകൾ നടക്കുക.

ഉച്ചകോടിയിൽ പങ്കെടുക്കാൻ രാവിലെ 11 മണിയോടെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിൽ പാപ്പ യാത്ര തിരിക്കും. ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന പാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും. തുടർന്ന് വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

പ്രാദേശികസമയം 2.15-നാണ് പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കാണുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പ ഏഴേമുക്കാലിന് പുലിയയിൽനിന്നു മടങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group