ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടണം : ചങ്ങനാശേരി അതിരൂപത

ജെ .ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ.

വിവിധ ജില്ലകളിലായി കമ്മീഷൻ നടത്തിയ സിറ്റിംഗുകളിൽ നേരിട്ട് ഹാജരായി ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആവലാതികളും കമ്മീഷൻ മുമ്പാകെ നിരത്തി. ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശുപാർശകൾ പ്രസിദ്ധീകരിക്കണം. അതോടൊപ്പം കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സഭാസമൂഹങ്ങളും സംഘടനാ നേതൃത്വങ്ങളുമായി ചർച്ചകൾ നടത്തുവാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group