ജീവിതത്തിൽ ദൈവത്തിന്‍റെ സ്വരമാധുര്യം ശ്രവിക്കുക: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി :ജീവിതത്തിൽ ദൈവത്തിന്‍റെ സ്വരമാധുര്യം ശ്രവിക്കുവാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.ജർമ്മനിയിൽ നിന്നുള്ള അഞ്ഞൂറോളം യുവ ലൂഥറൻ തീർത്ഥാടകരുടെ സംഘത്തെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീർത്ഥാടകരായി വന്നവരോട് തന്റെ സ്നേഹവും നന്ദിയും അറിയിച്ച മാർപാപ്പ ദൈവ സ്നേഹത്തിന്‍റെ മധുര സംഗീതത്തെ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യണംമെന്നും അങ്ങനെ വിവിധ സ്വരങ്ങൾ ചേർന്ന് ഒരു സംഗീതമാകുന്നത് പോലെ എക്യൂമെനിസം ജർമ്മനിയിലും ലോകത്തിന്‍റെ വിവിധ ഭാഗത്തിലും കടന്നു വരട്ടെ എന്നും ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group