വെനീസിലെ വനിതാ തടവുകാരുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പ.
വെനീസിലെ ജുദേക്ക ദ്വീപിലെ തടവറയിൽ കഴിയുന്ന വനിതാ തടവുകാരുമായാണ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തിയത്.
“ആരും ആരുടെയും അന്തസ്സ് എടുത്തു കളയരുത്. ഭൗതികവും ധാർമികവുമായ ഒരു പുനർജന്മത്തിന്റെ ഇടമാണിത്. അതിനാൽ, ഒറ്റപ്പെട്ടു പോകാതെ പരസ്പര ബഹുമാനത്തിലൂടെയും അന്യോന്യം കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെയും ഇതു സാധ്യമാക്കാം“- മാർപാപ്പ പറഞ്ഞു.
തടവുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എടുത്തു പറഞ്ഞു കൊണ്ട് മാനുഷികവും ആത്മികവും സാംസ്കാരികവും തൊഴിൽപരവുമായ വളർച്ചയ്ക്ക് സഹായകരമായ സാഹചര്യങ്ങളും പുനരൈക്യത്തിനുള്ള അവസരങ്ങളും ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group