ഭൂമിയെക്കുറിച്ച് ഉത്തരവാദിത്വമുള്ള മനുഷ്യരാവുക: ഫ്രാൻസിസ് മാർപാപ്പാ…

ഇപ്പോഴത്തെ കാലാവസ്ഥാപ്രതിസന്ധിയിൽ, ഇനിയും കാത്തിരിക്കാതെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പരിശ്രമിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ..കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെടുത്തി, സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, ആരംഭിച്ച COP26 സമ്മേളനം തുടരുന്ന അവസരത്തിൽ, അതുമായി ബന്ധപ്പെടുത്തി, നിലവിലെ കാലാവസ്ഥാപ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന മനുഷ്യരിലേക്ക് ശ്രദ്ധ തിരിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു.

ഇനിയും കാത്തിരിക്കാതെ, പ്രകൃതിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കാനും . സ്വന്തം കാര്യങ്ങളും, പ്രകൃതിയുടെ സംരക്ഷണവും ഏറ്റെടുക്കാനും, പര്യാപ്‌തമായ ഒരു ഭാവിയെ വാർത്തെടുക്കാൻവേണ്ടി, ഉത്തരവാദിത്വപരമായും അടിയന്തിരമായും ധൈര്യപൂർവ്വം പ്രവർത്തിക്കാനും മുന്നിട്ടിറങ്ങണമെന്നും കോപ് 26 (#COP26) എന്ന ഹാഷ്‌ടാഗോടുകൂടി കുറിച്ച് തന്റെ ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group