നിയമസഭാ തിരഞ്ഞെടുപ്പ് വിശുദ്ധവാരത്തില്‍
നിന്ന് ഒഴിവാക്കണം: കെസിബിസി

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തിയതികള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ് വരുന്ന ഏപ്രില്‍ 5,6 തീയതികളും ഇലക്ഷന്‍ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര തിരഞ്ഞെടുപ്പ് ചീഫ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group