വാഹനാപകടം; വൈദികനും കന്യാസ്ത്രീകളും അടക്കം ആറു പേർ മരിച്ചു

ഷി​​​ല്ലോം​​​ഗ്: മേ​​​ഘാ​​​ല​​​യ​​​യി​​​ൽ അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്ര​​​ക്ക് കാ​​​റി​​​ലി​​​ടി​​​ച്ച് വൈ​​​ദി​​​ക​​​നും മൂ​​​ന്നു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രു ഡീ​​​ക്ക​​​നും കാ​​​ർ ഡ്രൈ​​​വ​​​റും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

മേ​​​ഘാ​​​ല​​​യ​​​യി​​​ലെ സു​​​മേ​​​റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഷി​​​ല്ലോം​​​ഗി​​​ൽ​​​നി​​​ന്നു സി​​​മ​​​ന്‍റു​​​മാ​​​യി ഗോ​​​ഹ​​​ട്ടി​​​യി​​​ലേ​​​ക്കു പോ​​​യ ട്ര​​​ക്ക് എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന കാ​​​റി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​റു പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. ആ​​​സാ​​​മി​​​ലെ ബൊ ൻ​​​ഗാ​​​യി​​​ഗാ​​​വ് രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഇ​​​വ​​​ർ ഷി​​​ല്ലോം​​​ഗി​​​ലേ​​​ക്കു പോ​​​ക​​​വേ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ട​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ബ​​​രാ​​​മ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ദാ​​​സും ബ​​​രാ​​​മ ഫാ​​​ത്തി​​​മ കോ​​​ൺ​​​വ​​​ന്‍റി​​​ലെ സി​​​സ്റ്റ​​​ർ മെ​​​ല​​​ഗ്രി​​​ൻ ഡാ​​​ന്‍റ്സ്, സി​​​സ്റ്റ​​​ർ പ്രൊ​​​മി​​​ള ടി​​​ർ​​​ക്കി, സി​​​സ്റ്റ​​​ർ റോ​​​സി നോ​​​ൻ​​​ഗ്രും എ​​​ന്നീ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും ബ​​​രാ​​​മ സെ​​​ന്‍റ് ജോ​​​ൺ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഡീ​​​ക്ക​​​ൻ മെ​​യ്റാ​​നും കാ​​​ർ ഡ്രൈ​​​വ​​​റു​​​മാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു ബൊൻ​​​ഗാ​​​യി​​​ഗാ​​​വ് ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് പു​​​ല്ലോ​​​പ്പി​​​ള്ളി​​​ൽ പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഷി​​​ല്ലോം​​​ഗ് സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group