സാര്‍വത്രിക ഐക്യദാര്‍ഢ്യo വളര്‍ത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ച് മാർപാപ്പാ

സാര്‍വത്രിക ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്‍റെ അനിവാര്യതയെ കുറിച്ച് ഓര്‍മ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ “ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും” എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തില്‍ സംബന്ധിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ വേദനകള്‍ എടുത്തു പറയുകയും, പട്ടിണി ഒഴിവാക്കുവാനും, എല്ലാവര്‍ക്കും ആഹാരം സംലഭ്യമാക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യമാണ് പട്ടിണി ഒഴിവാക്കുവാന്‍ പ്രായോഗികമായ നടപടികള്‍ സമൂഹത്തിലും, രാഷ്ട്രത്തിലും ഭരണാധികാരികള്‍ കൈക്കൊള്ളുക എന്നത്. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണo.

സായുധ സംഘട്ടനങ്ങളും, പ്രകൃതി ദുരന്തങ്ങളും പലപ്പോഴും ഒരു വലിയ ജനവിഭാഗത്തെ പട്ടിണിയിലേക്ക് തള്ളി വിടുന്നത് കൊടും ക്രൂരതയാണെന്ന് ഉക്രൈന്‍ യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ എടുത്തു പറഞ്ഞു. അതിനാല്‍ അഴിമതികള്‍ ഉലനം ചെയ്തും, ഭൗമിക ഉല്പാദനങ്ങളുടെ ചൂഷണം തടഞ്ഞും, സഹോദരങ്ങളെ പട്ടിണിയില്‍ നിന്നും കരകയറ്റുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വത്തെയും പാപ്പാ ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group