കര്‍ദ്ദിനാള്‍മാരുടെ ഉപദേശക സംഘം പുനസംഘടിപ്പിച്ച് മാർപാപ്പ

കര്‍ദ്ദിനാള്‍ സംഘത്തിലെ ആലോചനാസമിതിയില്‍ മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ കൂരിയായുടെ പുനഃസംഘടന ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു.

സി9 എന്നറിയപ്പെടുന്ന പുനഃസംഘടിപ്പിച്ച സമിതിയുടെ അടുത്ത സമ്മേളനം ഏപ്രില്‍ 24ന് വത്തിക്കാനില്‍ നടക്കും.

ആഗോള സഭയെ നയിക്കുന്നതിന് മാര്‍പാപ്പയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് കര്‍ദ്ദിനാള്‍മാരുടെ പ്രത്യേക ആലോചന സമിതിയായ സി9ന് ഫ്രാന്‍സിസ് പാപ്പ 2013 സെപ്റ്റംബര്‍ 28ന് രൂപം നൽകിയത്. എന്നാല്‍ വത്തിക്കാന്‍ കൂരിയായുടെ പുനഃസംഘടന, പുതിയ അപ്പസ്‌തോലിക ഭരണഘടനയായ പ്രെഡിക്കാത്തെ ഇവംഗേലിയും എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി പ്രസ്തുത ആലോചന സമിതിയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പ.

പുനഃസംഘടിപ്പിച്ച സമിതിയില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി പിയത്രോ പരോളിന്‍, വത്തിക്കാന്‍ ഗോവര്‍ണറേറ്റ് പ്രസിഡന്റ്‌റും കിന്‍ഷാസ ആര്‍ച്ച് ബിഷപ്പുമായ ഫ്രിഡോലിന്‍ അംബോംഗോ, ബോംബെ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രെഷ്യസ്, ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് ജുവാന്‍ ജോസ് ഒമേല്ല, ബാഴ്‌സലോണ ആര്‍ച്ച് ബിഷപ്പ് ജെറാള്‍ഡ് ലാക്രോയിക്‌സ്, ക്യൂബെക്ക് ആര്‍ച്ച് ബിഷപ്പ് ജീന്‍ക്ലോഡ് ഹോളറിച്ച്, ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് സെര്‍ജിയോ ഡ റോച്ച, സാന്‍ സാല്‍വഡോര്‍ ഡി ബഹിയ ആര്‍ച്ച് ബിഷപ്പ് എന്നിവരാണ് അംഗങ്ങള്‍. കമ്മീഷന്റെ സെക്രട്ടറിയായി ബിഷപ്പ് മാര്‍ക്കോ മെല്ലിനോ നിയോഗിക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group