മ്യാന്മർ കലാപം : വീണ്ടും സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പാ

കലാപം രൂക്ഷമായി മാറിയിരിക്കുന്ന മ്യാന്മറിനുവേണ്ടി വീണ്ടും പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് മാർപാപ്പ. ഈ മരിയൻ മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിനിടെ കലാപബാധിതരായ മ്യാൻമറിനായി പ്രത്യേക പ്രാർത്ഥന നടത്താൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു .ഫെബ്രുവരിയിൽ നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മ്യാന്മറിൽ അരങ്ങേറുന്ന കലാപങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രത്യാശയോടെ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group