തിന്മക്കെതിരേ പോരാടാനുള്ള ശക്തമായ ആയുധം പ്രാര്‍ത്ഥനയാണ് : മാര്‍ ജോസഫ് പെരുന്തോട്ടം

തിന്മയുടെ ശക്തിക്കെതിരേ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രാർത്ഥനയാണെന്നും, പ്രാർത്ഥനയാകുന്ന ആയുധം താഴെ വയ്ക്കരുതെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ദൈവരാജ്യത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നതെന്നും തിന്മയുടെ ശക്തിക്കെതിരേ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രാര്‍ത്ഥനയാണെന്നും പ്രാർത്ഥനയാകുന്ന ആയുധം താഴെവെക്കരുതെന്നും പ്രാര്‍ത്ഥനയുടെ അഭാവം ഇന്ന് തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ദൈവവചനം ശക്തിയും ശാന്തിയും പ്രത്യാശയും പകരുന്നതാണ്. ഈശോയുടെ കുരിശുമരണം ഏറ്റവും വലിയ നേട്ടമായിരുന്നു. സഹനം നഷ്ടമല്ല, നേട്ടമാണ്. ഈശോയുടെ സഹനത്തില്‍ വലിയ വിജയമുണ്ടായി. സഹനം വിശ്വസത്തിന്റെ കണ്ണിലൂടെ ക്രൈസ്തവമായി വീക്ഷിക്കണം. സഭ ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന സഭയെ സ്വന്തമായി കണ്ട് സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group