പ്രാർത്ഥിക്കാനുള്ള ദാഹം ഉണർത്താൻ പരിശുദ്ധാത്മാവിന്റെ സഹായം ചോദിക്കുവാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഇന്നലെ(മാർച്ച് 13 -ന്) ആഞ്ചലൂസ് പ്രാർത്ഥനക്കിടയിൽ നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വാനം.
“യേശുവിന്റെ രൂപാന്തരീകരണത്തിനു മുമ്പ് പത്രോസും യാക്കോബും യോഹന്നാനും നിദ്രാവിവശരായിരുന്നുവെന്ന് വി. ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു. എന്നാൽ, ആ സമയം ഈശോ പ്രാർത്ഥനയിലായിരുന്നു. ഗത്സമെനിലും സംഭവിച്ചത് ഇതു തന്നെയാണ്. അവർ ഒരുമിച്ചാണ് പ്രാർത്ഥിക്കാൻ തുടങ്ങിയതെങ്കിലും ക്ഷീണം മൂലം ശിഷ്യന്മാർ നിദ്രയിലാഴ്ന്നതാണ്” – പാപ്പാ പറഞ്ഞു.യേശുവിന്റെ ശിഷ്യരെന്ന നിലയിൽ നമുക്കും പ്രാർത്ഥനയിൽ ഒരു മടുപ്പ് അനുഭവപ്പെട്ടേക്കാം. എന്നാൽ പരിശുദ്ധാത്മാവ്, പ്രാർത്ഥനയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുമെന്നും അതിനാൽ പരിശുദ്ധാത്മാവിന്റെ സഹായം തേടണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group