രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.

നാളെ വൈകിട്ട് ആറു മുതല്‍ രാജേന്ദ്ര മൈതാനി മുതല്‍ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളില്‍ എസ് പി ജിയുടെ സുരക്ഷാ സംഘം പരിശോധന നടത്തി. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ് പി ജി ഏറ്റെടുത്തു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പാര്‍ട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്ര സന്ദര്‍ശനം നടത്തും. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും ക്ഷേത്ര നഗരിയിലും കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group