എറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള കുർബാന ക്രമത്തിന് തുടക്കം

എറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള കുർബാന ക്രമം നിയമപരമായി നിലവിൽ വന്നു.

എറണാകുളം അങ്കമാലി അതിരൂപത, സെന്റ് മേരിസ് മെത്രാപോലീത്തൻ കത്തീദ്രൽ ബേസിലിക്കാ പള്ളിയിൽ ഓശാന തിരുനാൾ ശുസ്രൂഷകൾക്ക്, സിറോമലബാർ സഭയുടെ തലവനും പിതാവും, എറണാകുളം അതിരൂപത മെത്രാപൊലീത്തൻ അർച്ചുബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപോലീത്തയുടെ കാർമികത്വത്തിൽ സഭയുടെ ഔദ്യോഗിക ക്രമത്തിൽ ദിവ്യബലി ആഘോഷിച്ചു. ഇതോടുകൂടി എറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള കുർബാന ക്രമം നിയമപരമായി നിലവിൽ വന്നു.

കർദ്ദിനാൾ ആലഞ്ചേരിയോടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കാൻ വരുമെന്ന് അറിയിച്ച മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലിന് ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചില്ല. ബസിലിക്കയുടെ റെക്ടറും ദൈവശാസ്ത്രജ്ഞനും വൈദിക പരിശീലന രംഗത്തെ പ്രമുഖനുമായ മോൺ. ആൻറണി നരികുളവും എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്തും മെത്രാപോലീത്തയുടെ സെക്രട്ടറി ഫാ. ജെയിംസ് പുലിയുറുമ്പിലും വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം മാർ ആലഞ്ചേരി മെത്രാപ്പോലീത്തൻ വികാരിയെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. എറണാകളത്തെ നിരവധി പള്ളികളിൽ ഇന്ന് സിനഡ് കുർബാന അർപ്പിച്ചു. മറ്റ് ദേവാലയങ്ങൾ ഈസ്റ്ററിനോട് അനുബന്ധിച്ച് ഔദ്യോഗിക കുർബാന അർപ്പണ രീതിയിലേക്ക് മാറുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group