ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ; കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

സൂറത്ത്: ഗുജറാത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 8 പേർ മരിച്ചത് അപൂർവ വൈറസ് ബാധിച്ചെന്ന് റിപ്പോർട്ട്. ചാന്തിപുര വൈറസ് (CHP) ബാധിച്ച്‌ ഒരാഴ്ചക്കിടെയാണ് 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടത്.

മരിച്ചവരില്‍ 6 പേർ കുട്ടികളാണ്.വൈറസ് ബാധിച്ച്‌ 15 പേർ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിനു പിന്നാലെ ഗുജറാത്തില്‍ അതീവ ജാഗ്രത നിർദേശം നല്‍കി. അതേസമയം, രാജസ്ഥാനില്‍ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശില്‍ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവില്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തില്‍ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്.

ഇവരുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍. കൊതുകുകള്‍, ഈച്ചകള്‍ എന്നിവയാണ് രോഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങള്‍ തടയാൻ കഴിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m