പ്രേഷിത പ്രവര്‍ത്തനവും ദൈവവിളിയും ക്രൈസ്തവന്റെ ഉത്തരവാദിത്വo : മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : പ്രേക്ഷിത പ്രവർത്തനവും ദൈവവിളിയും ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വൈസ് ഡയറക്‌ടേഴ്‌സ് മീറ്റും നീണ്ടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനോടുള്ള സ്‌നേഹമാണ് പ്രേഷിത പ്രവര്‍ത്തനത്തിന്റെ പ്രേരകശക്തിയെന്നും കോട്ടയം അതിരൂപത പ്രേഷിത ദൈവവിളികളാല്‍ അനുഗ്രഹീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവില്‍ അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നീണ്ടൂര്‍ ശാഖാ ഡയറക്ടര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, കോട്ടയം അതിരൂപതാ സി.എം.എല്‍ ഡയറക്ടര്‍ ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു, മേഖല പ്രതിനിധി അബ്രാം എം. ജോര്‍ജ്, ശാഖാ പ്രതിനിധി അബിയാ തോമസ്, ജനറല്‍ സെക്രട്ടറി സജി പഴുമ്യാലില്‍, അതിരൂപതാ ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group