രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തില്‍ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. ബാങ്കുകള്‍ മാർച്ച 31, ഞായറാഴ്ചയാകും തുറന്നു പ്രവർത്തിക്കുക.
സാമ്ബത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് ഈ നിർദ്ദേശം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനം എന്നും, വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആർബിഐ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാർച്ച് 25, 26 ദിവസങ്ങളില്‍ ഹോളി പ്രമാണിച്ച് ബാങ്കുകള്‍ക്കു അവധിയാണ്. ബാങ്കുകള്‍ മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ബാങ്കുകള്‍ക്ക് ഈ അവധികള്‍ കൂടി കണക്കിലെടുത്താണ് തുറന്നു പ്രവർത്തിക്കാൻ നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കില്ല. എല്ലാ സർക്കാർ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകളും തുറക്കാനാണ് നിർദേശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group