അജപാലന രംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍: വൈദികര്‍ക്ക് വേണ്ടിയുള്ള വെബിനാര്‍ ഇന്നുമുതൽ…

കോട്ടയം: അജപാലന രംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വൈദികര്‍ക്ക് വേണ്ടിയുള്ള വെബിനാര്‍ ഇന്നുമുതൽ ആരംഭിക്കുന്നു..വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ വജ്ര ജൂബിലിയുടെയും പൗരസ്ത്യ വിദ്യാപിഠത്തിന്റെ റൂബി ജൂബിലിയുടെയും ഭാഗമായി സെമിനാരിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി വൈദികശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്ക് വേണ്ടിയാണ് ഇന്നു മുതല്‍ സെപ്റ്റംബർ 24 വരെ വൈകുന്നേരം 6:30 മുതല്‍ രാത്രി എട്ടു വരെ നീണ്ടുനിൽക്കുന്ന വെബിനാർ സംഘടിപ്പിക്കുന്നത്.1968 മുതല്‍ 2020 വരെയുള്ള ബാച്ചുകളിലെ വൈദികര്‍ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുക്കും. വിവിധ ബാച്ചുകളുടെ ഒത്തുചേരലില്‍ അഭിവന്ദ്യ പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദികരും തങ്ങളുടെ അജപാലന ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, റെക്ടര്‍ റവ. ഡോ. സ്‌കറിയ കന്യാകോണില്‍, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group