കോട്ടയം വടവാതൂരിലെ പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ (പൗരസ്ത്യ വിദ്യാപീഠം) പ്രസിഡന്റായി ഇടുക്കി രൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും പ്രഫസറുമായ റവ. ഡോ. പോളി മണിയാട്ട്നെ നിയമിച്ചു.
സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ കാര്യലയത്തിന്റെ അംഗീകാരത്തതോടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന പത്രിക പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലറും കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ മാത്യു മൂലക്കാട്ട് വായിച്ചു പ്രസിദ്ധപ്പെടുത്തി.
പൗരസ്ത്യ വിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റായി ഫാ. പോളി മണിയാട്ട് സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം. 1986 ഡിസംബര്‍ 30 ന് കോതമംഗലം രൂപതയ്ക്കു വേണ്ടി വൈദികനായ അദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആരാധന ക്രമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
1996ല്‍ അധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം സത്നാ സെന്റ് എഫ്രേംസ് തിയോളജിക്കല്‍ കോളജിലെ ഡീന്‍ ഓഫ് സ്റ്റഡീസ്, സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി മെമ്പര്‍, സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ കമ്മീഷന് സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group