അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൺസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. കുരിശ് രൂപത്തിനെ അഷ്ടഭുജാകൃതിയില്‍ ക്രമീകരിച്ച ദേവാലയത്തിന്റെ ചിത്രങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2018 മുതൽ അർമേനിയൻ – ജർമ്മൻ ഗവേഷക സംഘം അറാറാത്ത് സമതലത്തിലെ മേഖലകളില്‍ പര്യവേക്ഷണം തുടരുന്നുണ്ട്.
അർമേനിയയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിലെയും മൺസ്റ്റർ സർവകലാശാലയിലെയും പുരാവസ്തു ഗവേഷകർ പള്ളിയുടെ ഭാഗങ്ങൾ ഖനനം ചെയ്ത് ജിയോഫിസിക്കൽ രീതികൾ ഉപയോഗിച്ച് പഠനം നടത്തുന്നതു തുടരുകയാണ്. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുപരമായി രേഖപ്പെടുത്തപ്പെട്ട ദേവാലയമാണിതെന്നും അർമേനിയയിലെ ആദ്യകാല ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ തെളിവാണിതെന്നും മൺസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ അക്കിം ലിച്ചെൻബെർഗർ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m