മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നു

വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നു. കേരളത്തിലെ വിവിധ മത,രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ ഇന്നലെ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. പള്ളിത്തുറ ഇടവക വികാരി ഫാ.ബിനു അലക്സിന്റെയും കൊച്ചുതുറ വികാരി ഫാ. ജേക്കബ് മരിയയുടെയും തുമ്പ ഇടവകയിൽ നിന്ന് ഫാ.ഷാജിൻ ജോസ്, സെന്റ് ഡൊമിനിക്ക് ഇടവകയിൽ നിന്ന് ഫാ. പോൾജി എന്നിവരുടെ നേതൃത്വത്തിലും നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മോൺ. ജി. ക്രിസ്തുദാസ് എന്നിവരുടെ നേതൃത്വത്തിലും ആയിരങ്ങൾ മുല്ലൂരിലെ സമരപ്പന്തലിൽ അണിനിരന്നു.

ബാരിക്കേഡുകൾ തള്ളി മറിച്ചിട്ട പ്രതിഷേധക്കാർ പതിവ് പോലെ തുറമുഖത്തിനുള്ളിലേക്ക് മാർച്ച് നടത്തി. ഇതിനിടയിൽ തുറമുഖത്തേക്ക് കടിവെള്ളവുമായെത്തിയ വാഹനത്തെ തടയാൻ പ്രതിഷേധക്കാർ ശ്രമം നടത്തിയെങ്കിലും നേതാക്കളും വികാരിമാരും ഇടപെട്ട് പരിഹരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ധീവരവസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ദിനകരൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യസന്ദേശം നൽകി.

വരാപ്പുഴ വികാരി ജനറാൾ മാത്യു ഇല ഞ്ഞിവട്ടം, കേരൽ സിസി വൈസ് പ്രസിഡന്റ് ജോസഫ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, വരാപ്പുഴ ചാൻസലർ ഫാ. എബിജൻ അറയ്ക്കൽ, ആലപ്പുഴ രൂപതയിൽ നിന്നും സേവ്യർ കുര്യഞ്ചേരി, കെഎസ്എല്‍എ രൂപതാ പ്രസിഡന്റ്, ജോൺ ബ്രിട്ടോ, ഫാ. അലക്സാണ്ടർ ഒറ്റവശേരി, ഫാ. ജോ ൺസൺ പുത്തൻവീട്ടിൽ, കൃപാസനം ഡയറക്ടർ വി.പി.ജോസഫ് വലിയവീട്ടിൽ, സിസ്റ്റർ ഉഷ ലോറൻസ്, എടത്വ ഫൊറോനയിൽ നിന്നും ഫാ. മാത്യു ചുരവടി തുടങ്ങിയവർ പിന്തുണയുമായെത്തുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group