റഷ്യ : ഗർഭച്ഛിദ്രത്തിനെതിരെ മനുഷ്യ ജീവന്റെ സംരക്ഷണത്തിനുവേണ്ടി കാനോനിക രേഖക്ക് അംഗീകാരം നല്‍കുന്നതു പരിഗണിക്കുവാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാര സമിതിയായ കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് പദ്ധതിയിടുന്നു.
നവംബറിൽ ചേരുന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പീറ്റര്‍ഹോഫിലെ മെത്രാനും, ബയോഎത്തിക്സ് സിനഡല്‍ കമ്മിറ്റി ചെയര്‍മാനുമായ ബിഷപ്പ് സിലൌവാന്‍ പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു മനുഷ്യ ജീവന്റെ സംരക്ഷണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group