സ​​​പ്ലൈ​​​കോയ്ക്ക് തിരിച്ചടി

പാ​​​ള​​​യം മാ​​​വേ​​​ലി സ്റ്റോ​​​റി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ സ്റ്റോ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന സ​​​പ്ലൈകോ വാ​​​ദം പൊ​​​ളി​​​യു​​​ന്നു. സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മെ​​​ന്ന ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ള​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് സപ്ലൈകോയ്ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​യത്.

നാ​​​ല് സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മെ​​​ന്നു പരിശോധനയിൽ ക​​​ണ്ടെ​​​ത്തി. ഏ​​​ഴു സാ​​​ധ​​​ന​​​ങ്ങ​​​ൾ സ്റ്റോ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ഇ​​​ല്ലെ​​​ന്ന് പ​​ര​​സ്യ​​പ്പെ​​ടു​​ത്തി​​യ​​തി​​ന് സ​​​പ്ലൈ​​കോ മാ​​​നേ​​​ജ​​​രെ സ​​​സ്‌​​​പെ​​​ന്‍​ന്‍​ഡ് ചെ​​​യ്തിരുന്നു.

കേ​​​സ് ഇ​​​പ്പോ​​​ള്‍ കോ​​​ട​​​തി​​​യി​​​ലാ​​​ണ്.​​​ ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ള​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിട്ടുണ്ട്. കൂടാതെ പൂ​​​പ്പ​​​ല്‍ പി​​​ടി​​​ച്ച സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ സം​​​ഘം അ​​​വി​​​ടെ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു സ​​​പ്ലൈ​​​കോ മാ​​​നേ​​​ജ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ക​​​ണ്ടെ​​​ത്തി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ല്‍ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള​​​ളുവെന്നും അദ്ദേഹം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group