കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ടു.

യു എസ്. മെക്സിക്കോ ബോർഡറിൽ കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ.

ഫാ.ജോസ് ഗ്വാഡെലൂപ്പെ റിവാസ് എന്ന 57 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ട്.കൊലപാതകിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ.മെയ് 15 മുതലാണ് വൈദികനെ കാണാതായത്. സെന്റ് ജൂഡ് തദേവൂസ് ഇടവകയിലെ വികാരിയായിരുന്നു അദ്ദേഹം.

2018 ൽ ടിജുവാന അതിരൂപതയിലെ മറ്റൊരു വൈദികനും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group