കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മലയാള സാഹിത്യ ലോകത്ത് ക്രൈസ്തവ സാന്നിധ്യവുമായിരുന്ന വിദ്വാൻ ഫാ. ജോൺ കുന്നപ്പള്ളിയുടെ മുപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ചു ആലുവ മംഗലപ്പുഴ സെന്റ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ അനുസ്മരണ സിമ്പോസിയം സംഘടിപ്പിച്ചു. മലയാള ഭാഷയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ വിദ്വാൻ ജോൺ കുന്നപ്പള്ളിയച്ചൻ മംഗലപ്പുഴ സെമിനാരിയുടെ പൂർവ്വ വിദ്യാർത്ഥിയും 47 വർഷങ്ങളോളം മലയാള അധ്യാപകനും പരിശീലകനുമായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്ത സിമ്പോസിയത്തിൽ വ്യാകരണത്തിലെ കാർക്കശ്യം പോലെ തന്നെ ജീവിതത്തിലും കുന്നപ്പള്ളി അച്ചന്റെ വിശുദ്ധിയും വിനയവും നിറഞ്ഞു നിന്നിരുന്നുവെന്നും കേരള ക്രൈസ്തവ സമൂഹത്തിന് അഭിമാനപാത്രമായി സാഹിത്യലോകത്ത് അദ്ദേഹം നിലകൊള്ളുന്നുവെന്നും ബിഷപ് അഭിപ്രായപ്പെട്ടു. കുന്നപ്പള്ളിയച്ചന്റെ സാഹിത്യമേഖലയിലെ പ്രധാന കൃതികളായ പ്രക്രിയ ഭാഷ്യം, ശബ്ദ സൗഭഗം, സംസ്കൃത ധാതുരൂപാവലി, എന്നിവയെ വിലയിരുത്തുന്ന പ്രബന്ധം ഡോ. ജെയിംസ് മണിമലയും വൈദിക പരിശീലന മേഖലയിലെ സംഭാവനകളെ അധികരിച്ചുള്ള പ്രബന്ധം ഫാ. സണ്ണി മണിയാക്കുപാറയും അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group