വിജയപുരം രൂപതയ്ക്കുൾപ്പെടെ ഭാരത കത്തോലിക്ക സഭയ്ക്ക് ആറ് പുതിയ മെത്രാന്മാർ

വിജയപുരം രൂപതയ്ക്കുൾപ്പെടെ ഭാരത കത്തോലിക്ക സഭയ്ക്ക് ആറ് പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.

തമിഴ്‌നാട്ടിലെ കുഴിതുരൈ, കുംഭകോണം, കർണാടകയിലെ കർവ്വാർ, മദ്ധ്യപ്രദേശിലെ ജബൽപ്പൂർ ഉത്തർ പ്രദേശിലെ മീററ്റ്, എന്നീ രൂപതകൾക്ക് വേണ്ടി പുതിയ മെത്രാന്മാരെയും പാപ്പാ നാമനിർദ്ദേശം ചെയ്‌തു.

കർണാടകയിലെ മൈസൂർ രൂപതയുടെ മെത്രാൻ കന്നികദാസ് ആൻറണി വില്യം, കുംഭകോണം രൂപതയുടെ മെത്രാൻ ആൻറണിസാമി ഫ്രാൻസീസ്, ജബൽപ്പൂർ രൂപതയുടെ മെത്രാൻ ജെറാൾഡ് അൽമെയിഡ എന്നിവർ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജി പാപ്പാ സ്വീകരിക്കുകയും ചെയ്തു. കുഴിതുരൈ രൂപതയുടെ മെത്രാനായി ഫാ. ആൽബെർട്ട് ജോർജ് അലെക്സാണ്ഡർ അനസ്താസ്, കുംഭകോണം രൂപതയുടെ മെത്രാനായി ഫാ. ജീവാനാന്ദം അമലനാഥൻ, ജബൽപ്പൂർ രൂപതയുടെ ഭരണാദ്ധ്യക്ഷനായി ഫാ. വലൻ അരസു, മീററ്റ് രൂപതയുടെ മെത്രാനായി ഫാ. ഭാസ്കർ ജെസുരാജ് എന്നിവരെയാണ് പാപ്പാ നിയമിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group