വന്യജീവികളുടെ അക്രമണത്തെ ഫലപ്രദമായി എങ്ങനെയാണ് നിരായുധരായ ജനങ്ങൾ, പ്രത്യേകിച്ച് വനത്തിന് അടുത്തു താമസിക്കുന്നവർ നേരിടുകയെന്നതിൽ ആരും അക്ഷമരാകേണ്ട കാര്യമില്ലെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സംസ്ഥാന സർക്കാരിനോട് ഇവിടുത്തെ ഒരു പൊതുആവശ്യം അറിയിച്ചു എന്നതിൽ പ്രതിഷേധമോ അസ്വസ്ഥതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും, ജീവൻ പോയാലും കർഷകർക്ക് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പക്വമായ നടപടികൾ അവസരോചിതമായി സ്വീകരിക്കേണ്ടതിനു പകരം ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട. ഗൗരവതരമായ കൂട്ടുത്തരവാദിത്വത്തിന്റെ ആവശ്യകതെയെക്കുറിച്ചു സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കലാണ് സർക്കാരിന്റെ പരമപ്രധാനമായ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group