ആത്മീയ ലൗകികത സഭയിലെ വലിയ വിപത്ത് : മാർപാപ്പാ

വൈദികാധിപത്യത്തിനെതിരെയും ആത്മീയ ലൗകികതക്കെതിരെയും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പാ.

റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനത്തിൽ തയ്യാറാക്കി എല്ലാ വൈദികർക്കും അയച്ച കത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.

ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അനന്തമായി വിനാശകരമായിരിക്കും. ആദ്ധ്യാത്മികതയെ ബാഹ്യമായവയിൽ ഒതുക്കുന്ന ജീവിതരീതിയാകയാൽ ആത്മീയ ലൗകികത അപകടകരമാണെന്ന് പാപ്പ വ്യക്തമാക്കി. ആദ്ധ്യാത്മികതയുടെ പുറംചട്ടയണിയുന്ന ആത്മീയ ലൗകികത വൈദികരുടെ ഹൃദയത്തിൽ ചേക്കേറുമ്പോൾ അത് വൈദിക മേധാവിത്വത്തിന്റെ രൂപമെടുക്കുന്നു.

ദൈവവും സഹോദരങ്ങളുമായുള്ള യഥാർത്ഥ ബന്ധത്തിലല്ല, പ്രത്യുത, പദവിയിൽ ജീവിക്കുന്ന പൗരോഹിത്യ അത്മായജീവിതങ്ങളുടെ ഒരു ലക്ഷണമാണ് വൈദികാധിപത്യം. ഇവർ നമ്മുടെ ബലഹീനതകളിൽ തളരാതെ പ്രത്യാശയിലും പ്രാർത്ഥനയിലും മുന്നേറാൻ പാപ്പ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group