ജൂലൈ മാസം ഇരുപത്തിയാറിനു തുടക്കം കുറിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
കായികതാരങ്ങളെ, സമാധാനത്തിന്റെ സംവാഹകർ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് അവർക്ക് ആശംസകൾ അർപ്പിച്ചത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വച്ചാണ് ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾ അരങ്ങേറുന്നത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെയാണ് വിവിധ കായിക ഇനങ്ങൾ നടക്കുന്നത്. ശാരീരിക വൈകല്യമുള്ളവർക്കുള്ള ഒളിമ്പിക്‌സും തുടർന്ന് അരങ്ങേറും.
205 പ്രതിനിധ്യങ്ങളിൽ നിന്നായി, ഏകദേശം 11, 475 കായികതാരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇത്തവണ, പ്രത്യേക സാഹചര്യത്തിൽ റഷ്യയും, ബെലാറഷ്യയും നിക്ഷ്പക്ഷരായിട്ടാണ് മത്സരിക്കുന്നത്. ആധുനിക കാലഘട്ടത്തിലെ മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്സ് മത്സരത്തിനാണ് പാരീസ് ആതിഥേയത്വം വഹിക്കുന്നത്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ കഴിഞ്ഞ തവണ കൊറോണ മഹാമാരി മൂലം, ഒരു വർഷം താമസിച്ചാണ് ടോക്കിയോയിൽ അരങ്ങേറിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m