സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ പരാമർശം അപലപനീയം : ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

ജനനീതിക്കു വേണ്ടി ക്രൈസ്തവ പുരോഹിതർ നടത്തുന്ന പോരാട്ടത്തെ വർഗീയവാദമായി ചിത്രീകരിച്ചുകൊണ്ട് പരാമർശം നടത്തിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ പ്രസ്താവന തീർത്തും അപലപനീയം ആണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി. സി. സെബാസ്റ്റ്യൻ.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിതന്നെ ക്രൈസ്തവപുരോഹിതരെ വർഗീയവാദികളായി ചിത്രീകരിക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് കേരളത്തിലെ ക്രൈസ്തവർക്ക് എങ്ങനെ നീതി ലഭിക്കും. മന്ത്രിസ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികൾക്ക് എന്തും വിളിച്ചുപറയാവുന്ന സ്ഥിതിവിശേഷം സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാവിരുദ്ധവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മുനമ്പം വിഷയത്തിൽ മാത്രമല്ല, കേരളത്തിലെ തീരദേശ മലയോരമേഖലയിലെ ജനകീയപ്രശ്നങ്ങളിലെല്ലാം ക്രൈസ്തവപുരോഹിതർ മുന്നോട്ടിറങ്ങി പോരാടിയത് പൊതുസമൂഹത്തിനൊന്നാകെ നീതി ലഭിക്കാനാണ്. കാർഷികമേഖലയിലെ വിലത്തകർച്ച, വന്യജീവി അക്രമണം, ജനങ്ങളെ കുടിയിറക്കുന്ന പരിസ്ഥിതിലോല വിഷയങ്ങൾ, ബഫർ സോൺ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളിൽ ക്രൈസ്തവസഭയിലെ പിതാക്കന്മാരും വൈദികരും ജനകീയസമരങ്ങൾക്ക് നേതൃത്വം കൊടുത്തത് വർഗീയത സൃഷ്ടിക്കാനോ, ക്രിസ്ത്യാനികൾക്കു മാത്രമായി എന്തെങ്കിലും നേടിയെടുക്കാനോ അല്ലെന്നുള്ളത് പൊതുസമൂഹത്തിനറിയാം. എന്നിട്ടും ഭരണത്തിലിരിക്കുന്നവരും ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വങ്ങളും ഇത് തിരിച്ചറിയാത്തത് ഏറെ ദുഃഖകരം. ക്രൈസ്തവ വിദ്യാഭ്യാസ- ആരോഗ്യസ്ഥാപനങ്ങൾ സകലജനങ്ങൾക്കും ആശ്രയമായ സേവനമേഖലയായിരിക്കുമ്പോൾ വൈദികരെ വർഗീയവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ മലർന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group