ലക്ഷ്യം വിദ്യാര്‍ത്ഥികളും യുവാക്കളും; സിന്തറ്റിക് ലഹരി മരുന്നുമായി വ്ലോഗര്‍ പിടിയില്‍

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വില്പന നടത്തിവന്ന വ്ലോഗര്‍ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) അറസ്റ്റിലായി.

മറ്റൂരില്‍ വെച്ച്‌ എക്സൈസ് സംഘം പിടികൂടുമ്ബോള്‍ 2.781 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ് എന്നിവയാണ് കൈവശം ഉണ്ടായിരുന്നത്.

ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രജിത്ത് ആര്‍. നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group