ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്. ദൈവത്തിന്റെ പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് ദുഷ്ടന്റയും ശത്രുക്കളുടെയും ഇടയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത്. ഭൂമിയിലെ പിതാക്കന്മാർ പോലും മക്കളെ ദുഷ്ടൻമാരിൽ നിന്നും അപകടകരമായ സാഹചര്യത്തിൽ നിന്നും സംരക്ഷിക്കുന്നു അതുകൊണ്ട് ദുഷ്ടന്റെയും ശത്രുവിന്റെയും കരങ്ങളിൽ നിന്ന് ദൈവമക്കളായ നാം ഒരോരുത്തരെയും സംരക്ഷിക്കുക എന്നത് സ്വർഗ്ഗീയ പിതാവായ ദൈവത്തിൻറെ കടമയാണ്
കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട് ഉത്തരമില്ല എന്ന് തോന്നുമ്പോളും ഓർക്കുക, നമ്മുക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ലോകം ഭീതികരമായ സാഹചര്യങ്ങളിൽ കൂടി ആണല്ലോ കടന്ന് പോയികൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.
നാം കർത്താവിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മളെ കാത്ത് പരിപാലിക്കും. എത്ര പ്രയാസമേറിയ സാഹചര്യത്തിലൂടെ നാം കടന്നുപോകേണ്ടി വന്നാലും, ദൈവത്തിന്റെ സംരക്ഷണവലയം നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കും. ‘‘തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു’’ എന്ന് 1 സാമുവേൽ 2:9 പറയുന്നു. വിശ്വസ്തതയോടുകൂടെ ദൈവകല്പനകൾ അനുസരിക്കുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്. ദൈവഹിതത്തിനായി നമ്മെ സമർപ്പിക്കുക. കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കുകയും, അപകടങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group