അധ്യാപകർ സമൂഹത്തിന്റെ വിളക്കാകണം : ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്

അധ്യാപകർ സമൂഹത്തിൻ്റെ വിളക്കാകണമെന്ന് കെ. സി ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പി.ഓ. സി യിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായി. സംസ്ഥാന ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി വർഗ്ഗീസ് , ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡൻ്റുമാരായ റോബിൻ മാത്യു, സിന്നി ജോർജ്, എലിസബത്ത് ലിസി, ജോയിൻ്റ് സെക്രട്ടറി ജി.ബിജു എന്നിവർ പ്രസംഗിച്ചു.

“ടീച്ചേഴ്സ് ദി കിംഗ് മേക്കേഴ്സ്” എന്ന വിഷയത്തിൽ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. സംസ്ഥാനത്തെ സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group