മനുഷ്യന്റെ കല്പനാശക്തിക്ക് പകരം വയ്ക്കാവുന്നതല്ല സാങ്കേതിക വിദ്യ : മാർപാപ്പാ

മനുഷ്യൻറെ കല്പനാശക്തിക്ക് പകരം വയ്ക്കാവുന്നതല്ല സാങ്കേതിക വിദ്യയെന്ന് മാർപാപ്പാ.

കൈത്തൊഴിലാളി സംഘടനയായ “കൊൺഫാർത്തിജനാത്തൊ”യിലെ (Confartigianato) അയ്യായിരത്തോളം പ്രതിനിധികളെ വത്തിക്കാനിൽ, പോൾ ആറാമൻശാലയിൽ സ്വീകരിച്ചു. അവർക്ക് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.

കൈത്തൊഴിലാളികളുടെ പ്രവർത്തനത്തിൽ മനുഷ്യശരീരത്തിലെ മൂന്ന് അവയവങ്ങൾ, അതായത്, കരങ്ങളും കണ്ണുകളും കാലുകളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ തദ്ദവസരത്തിൽ ഉദ്ബോധിപ്പിച്ചു.

കൈത്തൊഴിലാളികളുടെ കരവേലകൾ മനുഷ്യന്റെ നൈപുണ്യത്തെയും സർഗ്ഗാത്മകതയെയും മൂല്യവത്ക്കരിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പാ ഉല്പാദന രംഗത്ത് യന്ത്രങ്ങളുടെ കടന്നുവരവിനെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് സാങ്കേതിക വിദ്യ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകൾ കണ്ടുപിടുത്തം നടത്തുമ്പോൾ യന്ത്രങ്ങളാകട്ടെ അസാധാരണ വേഗതയോടെ പകർപ്പുകൾ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group