ഇരുപത്തിമൂന്നാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം.ദിവസവും വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ് കൺവെൻഷൻ സമയം. വൈകുന്നേരം 4.30ന് ജപമാല. തുടര്‍ന്നു വിശുദ്ധ കുർബാന, 6.15നു വചനപ്രഘോഷണം. ഇന്ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 6.15ന് കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും.

വിവിധ ദിവസങ്ങളിൽ മോൺ. ജോസഫ് വാണിയപ്പുരക്കൽ, മോൺ. തോമസ് പാടിയത്ത്, റവ.ഡോ. ഐസക് ആലഞ്ചേരി എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും. മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്ന ആളുകളുടെ എണ്ണം അനുസരിച്ചു നേരിട്ട് ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. മാക് ടിവിയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group