The attack in Vienna targeted Catholic churches and Christian youth groups
വിയന്ന : നവംബർ 2-ന് വിയന്നയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ കത്തോലിക്കാ യുവജന കൂട്ടായ്മയെ ആക്രമിക്കാൻ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദി പദ്ധതിയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ 2-ന് വിയന്നയിൽ ഒരു തോക്കുധാരി നാല് പേരെ കൊലപ്പെടുത്തിയിരുന്നു. 20-ലധികം പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. നഗരത്തിലെ പ്രധാന സിനഗോഗിന് സമീപമാണ് രാത്രി എട്ടുമണിയോടെ ആക്രമണം നടന്നത്. കത്തോലിക്കാ ദേവാലയത്തിന് സമീപം വെടിവെയ്പ്പ് നടത്തുന്നതിന് മുൻപ് തോക്കുധാരി ബാറുകൾക്കും റെസ്റ്റോറെന്റുകൾക്കും സമീപമുണ്ടായിരുന്ന ആളുകൾക്ക് നേരെയും വെടിവെയ്പ്പ് നടത്തിയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വ0 ഇസ്ലാമിക് സ്റ്റേറ്റ് പിന്നീട് ഏറ്റെടുത്തിരുന്നു. നിരന്തരം ക്രൈസ്തവരെ കേന്ദ്രീകരിച്ച് ഇസ്ലാമിക തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുന്നതിൽ പ്രതിക്ഷേധങ്ങൾ ശക്തമാകുന്നുണ്ടെങ്കിലും ആക്രമണങ്ങൾ തടയാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ആക്രമണം നടത്തിയത് കുജ്തീവ് ഫൈജ്ജുലായ് എന്ന 20- വയസ്സുണ്ടെന്നും, ഇസ്ലാമിക സ്റ്റേറ്റിൽ അംഗമാകാൻ വേണ്ടി സിറിയയിലേക്ക് യാത്ര തിരിച്ച ഇയാൾ ഒന്നരവർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വരും കാലങ്ങളിലെ ആക്രമണ സാധ്യത മുൻനിർത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ക്രിസ്മസിനോടനുബന്ധമായി ദേവാലയങ്ങളിൽ സുരക്ഷാ നടപടികൾ വർധിപ്പിക്കുമെന്നും ഓസ്ട്രിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group